നിങ്ങടെയൊക്കെ മുത്തച്ച്ഛന്മാര്
സ്വാതന്ത്ര്യസമരത്തി പങ്കെടുത്തപ്പം
ഞങ്ങടപ്പൂപ്പന്
അണ്ടിക്കച്ചോടത്തിന് പോയെങ്കിലും
വെള്ളക്കാര്‍ ഇന്ത്യ വിട്ടില്ലേ ?
നട്ടപ്പാതിരയ്ക്ക്, അടുത്ത
വീട്ടുകാരന്റെ നിലവിളി കേട്ടപ്പം
ഞാന്‍ മൂടിപ്പുതച്ചു കിടന്നെങ്കിലും
സമയത്ത് പോലീസ് വന്നില്ലേ ?
ഒപ്പം നടന്നവനെ
ടിപ്പര്‍ലോറി തട്ടിയപ്പം
അടുത്തുകണ്ട ഇടവഴിയിലൂടെ
ഞാന്‍ വീട്ടിലേക്കു പോന്നെങ്കിലും
അയാളെ ആശുപത്രിയിലെത്തിച്ചില്ലേ ?
യൂണിയൻകാര് പിരിവിനു വന്നപ്പം
ഞാന്‍ ബാത്ത്റൂമിക്കേറി
കതകടച്ചെങ്കിലും
ഉദ്ദേശിച്ച കുടുംബസഹായനിധി
കൊടുത്തില്ലേ ?
നിങ്ങളെല്ലാരും കൂടി വഴിവെട്ടിയപ്പം
ഞങ്ങളും പിള്ളാരും വേളാങ്കണ്ണിക്കു
പോയെങ്കിലും
വഴി നല്ല വെടിപ്പായില്ലേ ?
എന്നാപ്പിന്നെ അങ്ങനെ പറയരുത്.
ഞാനില്ലെങ്കില്‍ പ്രളയമാണെന്ന
അഹങ്കാരമൊന്നും
ഞങ്ങക്കൊരുകാലത്തു൦
തോന്നിയിട്ടില്ല.
വെറുതെ ഞങ്ങടെ മേക്കിട്ടുകേറരുത്.
സ്വാതന്ത്ര്യസമരത്തി പങ്കെടുത്തപ്പം
ഞങ്ങടപ്പൂപ്പന്
അണ്ടിക്കച്ചോടത്തിന് പോയെങ്കിലും
വെള്ളക്കാര്‍ ഇന്ത്യ വിട്ടില്ലേ ?
നട്ടപ്പാതിരയ്ക്ക്, അടുത്ത
വീട്ടുകാരന്റെ നിലവിളി കേട്ടപ്പം
ഞാന്‍ മൂടിപ്പുതച്ചു കിടന്നെങ്കിലും
സമയത്ത് പോലീസ് വന്നില്ലേ ?
ഒപ്പം നടന്നവനെ
ടിപ്പര്‍ലോറി തട്ടിയപ്പം
അടുത്തുകണ്ട ഇടവഴിയിലൂടെ
ഞാന്‍ വീട്ടിലേക്കു പോന്നെങ്കിലും
അയാളെ ആശുപത്രിയിലെത്തിച്ചില്ലേ ?
യൂണിയൻകാര് പിരിവിനു വന്നപ്പം
ഞാന്‍ ബാത്ത്റൂമിക്കേറി
കതകടച്ചെങ്കിലും
ഉദ്ദേശിച്ച കുടുംബസഹായനിധി
കൊടുത്തില്ലേ ?
നിങ്ങളെല്ലാരും കൂടി വഴിവെട്ടിയപ്പം
ഞങ്ങളും പിള്ളാരും വേളാങ്കണ്ണിക്കു
പോയെങ്കിലും
വഴി നല്ല വെടിപ്പായില്ലേ ?
എന്നാപ്പിന്നെ അങ്ങനെ പറയരുത്.
ഞാനില്ലെങ്കില്‍ പ്രളയമാണെന്ന
അഹങ്കാരമൊന്നും
ഞങ്ങക്കൊരുകാലത്തു൦
തോന്നിയിട്ടില്ല.
വെറുതെ ഞങ്ങടെ മേക്കിട്ടുകേറരുത്.
No comments:
Post a Comment